Tuesday, June 21, 2016

MATHETHARAAAPTHAVAAKYANGAL

Ramdas K Kaindar പ്രമുഖ സ്ഥാപനങ്ങളും അവയുടെ മതേതര ആപ്തവാക്യങ്ങളും......

Republic of India
''സത്യമേവ ജയതേ (മുണ്ഡകോപനിഷത് )

Govt of Nepal
''ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി (വാല്‍മീകി രാമായണം)

Goverment of Kerala
''തമസോമാ ജ്യോതിര്‍ഗമയ (ബൃഹദാരണ്യക ഉപനിഷത് )

Goverment of Goa
''സര്‍വേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖമാപ്നുയത് ''
(കഠോപനിഷത്)

Research and Analysis Wing (RAW)
''ധര്‍മ്മോ രക്ഷതി രക്ഷിതഃ''
(മനുസ്മൃതി)

National Academy of Legal Studies and Research University - Andhra Pradesh
''ധര്‍മ്മേ സര്‍വം പ്രതിഷ്ഠിതം''

Centre for Environmental Planning and Technology (CEPT)
''ജ്ഞാനം വിജ്ഞാനസഹിതം''
(ഭഗവദ് ഗീത)

Life Insurance Corporation of India (LIC)
''യോഗക്ഷേമം വഹാമ്യഹം''
(ഭഗവദ് ഗീത)

Institute of Chartered Accountants of India (ICAI)
''യാ ഏഷാ സുപ്തേഷു ജാഗൃതി''
(കഠോപനിഷത്)

Indian Navy
''ശം നോ വരുണാ''
(തൈത്തിരിയോപനിഷത്)

INS (Indian Naval Ship) Vikrant
''ജയേമ ശം യുദ്ധി സ്പര്‍ദ്ധ''
(ഋഗ് വേദം)

INS Mysore
''ന ബിഭേതി കദാചന''
(മഹോപനിഷത്)

INS Delhi
''സര്‍വതോ ജയം ഇച്ഛാമി''
(സുഭാഷിതം)

INS Mumbai
''അഹം പര്യാപ്തം ത്വിദമേതേഷാം ബലം''
(ഭഗവദ് ഗീത)

INS Shivaji
''കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

INS Hamla
''ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം''
(ഭഗവദ് ഗീത)

INS Valsura
''തസ്യ ഭാസാ സര്‍വമിദം വിഭാതി''
(കഠോപനിഷത്)

INS Chilka
''ഉദ്ധ്യമേന ഹി സിദ്ധ്യന്തി കാര്യാണി''
(പഞ്ചതന്ത്രം)

Indian Air Force
''നഭസ്പൃശം ദീപ്തം''
(ഭഗവദ് ഗീത)

Indian Coast Guard
''വയം രക്ഷാമഹ''
(വാല്‍മീകി രാമായണം)

Tourism Development Corporation of India
''അതിഥി ദേവോ ഭവഃ''
(തൈത്തിരിയോപനിഷത്)

Reserve Bank of India
''ബുദ്ധൗ ശരണമന്വിച്ഛ''
(ഭഗവദ് ഗീത)

All India Institute of Medical Sciences
''ശരീരമാദ്യം ഖലൂധര്‍മ്മസാധനം''
(കാളിദാസന്‍റെ കുമാരസംഭവം)

Andhra University
''തേജസ്വി നാവധീതമസ്തു''
(കഠോപനിഷത്)

CUSAT Kochi
''തേജസ്വി നാവധീതമസ്തു''
(കഠോപനിഷത്)

Mysore University
''ന ഹി ജ്ഞാനേന സദൃശം''
(ഭഗവദ് ഗീത)

Nizam Institute of Medical Sciences -Andhra Pradesh
''സര്‍വേ സന്തു നിരാമയാ''
(ശ്രീ ശങ്കരാചാര്യര്‍)

University of Calicut
"നിർമ്മായ കർമ്മണാ ശ്രീ"

MG University Kottayam
"വിദ്യായ അമൃതോനുതേ"

Central University Kasargod
"അമൃതം തു വിദ്യ"

Bharatiya Vidya Bhavan
"അമൃതം തു വിദ്യ"

Cochin Shipyard
"കർമ്മയോഗേ വിദ്ധിഷ്യതേ"

NTR University of Health Sciences -Andhra Pradesh
''വൈദ്യോ നാരായണോ ഹരി''
(പുരാണം)

Indian School of Mines -Dhanbad
''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത''
(കഠോപനിഷത്)

Bengal Engineering and Science University -Shibpur
''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത''
(കഠോപനിഷത്)

Berhampur University -Orissa
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

National Institute of Technology -Calicut -Kerala ''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

Central Board of Secondary Education (CBSE)
''അസതോമാ സദ്ഗമയ''
(ബൃഹദാണ്യകോപനിഷത്)

Indian Institute of Technology -Kanpur
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

Osmania University - Andhra Pradesh
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

National Institute of Technology -Srinagar
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

Kannur University -Kerala
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

College of Engineering -Trivandrum -Kerala
''കര്‍മ ജ്യായോ ഹ്യകര്‍മണഃ''
(ഭഗവദ് ഗീത)

Devi Ahaliya Vishwavidyalaya
''ധിയോ യോ നഃ പ്രചോദയാത്''
(യജുര്‍ വേദം)

Gujarat National Law University
''ആ നോ ഭദ്രാ ക്രതവോ
യന്തു വിശ്വതോ''
(ഋഗ്വേദം)

Indian Institute of Management -Bangalore
''തേജസ്വി നാവധീതമസ്തു''
(കഠോപനിഷത്)

Kendriya Vidyalaya
''തത്വം പൂഷാന്നപാവൃണു''
(ഈശാവാസ്യ ഉപനിഷത്)

Banasthali Vidyapith
''സാ വിദ്യാ യാ വിമുക്തയേ''
(വിഷ്ണുപുരാണം)

Visvesvaraya National Institute of Technology -Nagpur
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Indian Institute of Management -Calicut -Kerala
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Indian Institute of Technology -Kharagpur
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

National Institute of Technology -Silchar
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Madan Mohan Malaviya Engineering College -Gorakhpur
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Indian Institute of Technology -Chennai
''സിദ്ധിര്‍ഭവതി കര്‍മ്മജാ''
(ഭഗവദ് ഗീത)

Motilal Nehru National Institute of Technology -Allahabad
''സിദ്ധിര്‍ഭവതി കര്‍മ്മജാ''
(ഭഗവദ് ഗീത)

Sampurnanand Sanskrit University
''ശ്രുതം മേ ഗോപായ''
(തൈത്തിരിയോപനിഷത്).
LikeReply2 mins
Features

അതിവിശിഷ്ടമായ പാരിതോഷികം

ഭാരതം ലോകത്തിന്‌ നൽകിയ സ്വാസ്ഥ്യമാർഗമാണ്‌ യോഗ. അത്‌ ഒരു ചര്യയും ചരാചരങ്ങളുമായുള്ള ബന്ധവുമാണ്‌. മതാതീതവും മനോവ്യവഹാരാതീതവുമാണ്‌. ഉത്തരായനാന്തദിനമായ ജൂൺ 21-ന്‌ ലോകം യോഗാഭിമുഖ്യത്തിലേക്ക്‌ തിരിയണമെന്ന രാജ്യത്തിന്റെ നിർദേശം ഐക്യരാഷ്ട്രസഭ അംഗീകരിക്കുകയായിരുന്നു.
അതിവിശിഷ്ടമായ പാരിതോഷികം
ഇന്ന്‌ അന്താരാഷ്ട്ര യോഗദിനം
‘‘തിരമാലകളിൽ ആടിയുലഞ്ഞ് സമുദ്രത്തിൽ ഒഴുകിനടക്കുന്ന 
ഒരു പൊങ്ങുതടിപോലെ ഈ ഭൗതികലോകത്തിന്റെ കളിപ്പാട്ടമായി 
ജന്മജന്മാന്തരങ്ങൾ കാത്തിരിക്കാതെതന്നെ യോഗ ഒരു മനുഷ്യനെ 
സമ്പൂർണനാക്കുന്നു. അതാണ് യോഗശാസ്ത്രംകൊണ്ടുള്ള 
പ്രയോജനം...’’ -സ്വാമി വിവേകാനന്ദൻ 
 നിർണായകമായ ഒരു ഘട്ടത്തിലാണ് അന്താരാഷ്ട്ര യോഗദിനം ആഗതമാകുന്നത്. മനുഷ്യൻ ആന്തരികമായ കാര്യക്ഷമതയും ജീവിതത്തെപ്പറ്റിയുള്ള അവബോധവും കൈവരിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. അതല്ലെങ്കിൽ സൗഖ്യംതേടിയുള്ള പുറപ്പാട് എല്ലാറ്റിനെയും നിഷ്ഫലമാക്കിത്തീർക്കും.
ജീവിതപ്രവർത്തനത്തിന്റെ പര്യവേക്ഷണമാണ് യോഗ ആവിഷ്കരിച്ചെടുക്കുന്നത്. മതങ്ങളെയെല്ലാം പിന്തള്ളിക്കൊണ്ട് നിശ്ചിതമായ പരിണാമങ്ങൾക്കതീതമായി മനുഷ്യവളർച്ചയ്ക്കുള്ള സാധ്യതയാണ് അതിലൂടെ തുറക്കപ്പെടുന്നത്. സംശുദ്ധമായ തരത്തിൽ യോഗയെന്ന ശാസ്ത്രം അനാവരണം ചെയ്യപ്പെടണമെന്നത് ഇന്നത്തെ തലമുറയുടെ ഉത്തരവാദിത്വമാണ്. 
ആന്തരിക വികസനശാസ്ത്രം, സൗഖ്യം, വിമോചനം എന്നിവ ഭാവിതലമുറകൾക്ക്‌ നാം പ്രദാനം ചെയ്യപ്പെടേണ്ടതായ അതിവിശിഷ്ടമായ പാരിതോഷികങ്ങളാണ്. ഒരുവിഭാഗം ജനം ഇത്തരം അനുഭവങ്ങൾ സ്വാംശീകരിക്കുമ്പോഴോ, അല്ലെങ്കിൽ അവരിൽ ഒരു നിശ്ചിതശതമാനം ധ്യാനനിഷ്ഠ ജീവിതത്തിന്റെ ഭാഗമാകുകയോ ചെയ്യുമ്പോൾ, സമൂഹത്തിന്റെ മനോവികാരത്തിനും ഭാവത്തിനും മാറ്റമുണ്ടാകും. 
യോഗയും അതുവഴി ജീവിതത്തിൽ ലഭ്യമാകുന്ന നിഷ്ഠയും സത്യസന്ധതയും സമൂഹത്തിന്റെയോ ദേശത്തിന്റെയോ ലോകത്തിന്റെയോ നേതൃത്വത്തിൽത്തന്നെ ദൃഷ്ടാന്തമായി പ്രകടമാകുമ്പോൾ ജനസമൂഹത്തിന്റെ പ്രവർത്തനക്ഷമതയ്ക്കുതന്നെ നാടകീയമായ പരിണാമമുണ്ടാവും. 
ഓരോ വ്യക്തിയുടെ മനസ്സിലും ജീവിതത്തിനോടുള്ള വീക്ഷണത്തിൽ ക്രിയാത്മകമായ പരിണാമം വരുന്നതോടെ, മാനവരാശിയുടെ പ്രശ്നങ്ങളൊക്കെ പരിഹൃതമായിത്തീരും. വ്യക്തിതലത്തിൽനിന്ന്‌ വിശ്വജനീനതയിലേക്കുള്ള പ്രയാണം കൂടിയാണത്. യോഗയ്ക്ക് ഭൂമിയെന്ന ഗ്രഹത്തിലുടനീളം തരംഗപ്രഭാവം സൃഷ്ടിക്കാൻ സാധിക്കുന്നുവെന്നതും ആശാവഹമാണ്.
ഒരു പ്രത്യേക മതത്തിലോ സിദ്ധാന്തത്തിലോ മാത്രമായി യോഗ ഒതുങ്ങിക്കൂടുന്നില്ല. അഹിംസ, വിശ്വസ്നേഹം, ഭൂതദയ, സാകല്യത്വം തുടങ്ങിയവയൊക്കെ ഇത്‌ പരിപോഷിപ്പിക്കുന്നു. ധാർമികചിന്ത, വിശ്വാസപ്രമാണങ്ങൾ, മതങ്ങൾ, ദേശങ്ങൾ, ഭാഷകൾ, നാനാതരത്തിലുള്ള പശ്ചാത്തലവൈവിധ്യങ്ങൾ എന്നിവയെല്ലാം പരിച്ഛേദിച്ചുകൊണ്ട് നീങ്ങുന്ന പ്രഭാവമാണ്‌ യോഗ സൃഷ്ടിച്ചെടുക്കുന്നത്. ലോകത്തെത്തന്നെ ഒത്തൊരുമയുള്ള ഏകകുടുംബമായി കണക്കാക്കുന്നതിനുള്ള ആർജവവും യോഗ കൈവരിച്ചുകഴിഞ്ഞു.
 പരമ്പരാഗതമായി നിലനിന്നിരുന്ന യോഗസൂത്രങ്ങൾ സംഗ്രഹിച്ചെടുത്തത് പതഞ്ജലി മഹർഷിയാണ്. അതിലെ ആദ്യസൂത്രം ഒരു പകുതി വാക്യമാണ് – ‘അപ്പോൾ ഇനി യോഗ’. 
ജീവിതം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്താൽ, ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കണമെന്ന ആഗ്രഹത്താൽ, പലരും പലതും പരീക്ഷിച്ചുകാണണം – പണം, സമ്പത്ത്, വിനോദം, ഇതല്ലാതെ ഇനിയും ചിലത്. ആദ്യക്ഷണങ്ങളിൽ ഇതെല്ലാം ഉപയോഗപ്രദമായിരുന്നു എന്ന് തോന്നിയിരുന്നിരിക്കാം. പക്ഷേ, അതെല്ലാംതന്നെ നൈമിഷികം മാത്രമായിരുന്നു എന്നു മനസ്സിലാക്കാൻ അധികസമയം വേണ്ട. 
ഒരു ജോലി കിട്ടിയാൽ ജീവിതത്തിൽ എല്ലാമായി എന്നു കരുതിയിരുന്ന സമയമുണ്ടായിരുന്നു, പിന്നീട്‌ വിവാഹിതനായാൽ ജീവിതം മനോഹരമായിത്തീരും എന്നു കരുതി. കുഞ്ഞുങ്ങളായി, കുടുംബമായി, വീടായി, വാഹനമായി. ഓരോന്നും കൈക്കുള്ളിലാകുമ്പോൾ സംതൃപ്തിയും സന്തോഷവുംകൊണ്ട് മനസ്സ് നിറഞ്ഞുതുളുമ്പും. ലഭ്യമായതെല്ലാം പക്ഷേ, ഒരു നിശ്ചിതകാലത്തേക്കുമാത്രം തൃപ്തിനൽകി. അതുകഴിഞ്ഞാൽ വീണ്ടും അതൃപ്തി, ജീവിതത്തിൽ എന്തോ ഒരു കുറവ്. 
ഈവക നൈമിഷികമായ സുഖഭോഗങ്ങളെല്ലാം ജീവിതത്തിൽ വേണം, എന്നാൽ, ഇവയൊന്നും ആത്യന്തികമായി ഉപയോഗപ്രദമാകുകയില്ല എന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ, ആ ഒരു തലത്തിൽ നിങ്ങളെത്തിയിട്ടുണ്ടെങ്കിൽ, അപ്പോഴാണ്, ഇനിയെന്ത് എന്നതിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങുന്നത്. ഈ ഒരവസരത്തിലാണ് ഈ പകുതിവാക്യം അർഥവത്താകുന്നത്, എല്ലാ ശ്രമങ്ങളും വിഫലമായി, ‘അപ്പോൾ ഇനി യോഗയിലേക്ക്’. 
പ്രായോഗികമായി ചിന്തിച്ചാൽ, ഇതിനർഥം ഒരാൾ, അവനവന്റെ ഉള്ളിൽത്തന്നെയാണ് പ്രവർത്തിക്കേണ്ടത് എന്നതാണ്. ജീവിതം സുന്ദരമാകണമെങ്കിൽ, നിങ്ങൾ നിങ്ങളിൽത്തന്നെ പ്രവർത്തിക്കണം, വേറെ ഒരു വഴിയുമില്ല. 

yoga mathrubhumi

Features

​അനന്തതയിലേക്കുള്ള വികാസം

​അനന്തതയിലേക്കുള്ള വികാസം
ശരീരം, മനസ്സ്‌, ആത്മാവ് എന്നിവയുടെ ലയനമാണ് യോഗ. അത് ശാരീരികാരോഗ്യം മാത്രമല്ല നൽകുന്നത്. പിരിമുറുക്കത്തിൽനിന്നുയരുന്ന കോപം, അസൂയ, അത്യാർത്തി തുടങ്ങിയ നിഷേധവികാരങ്ങളെ തുടച്ചുമാറ്റുന്നു. നിങ്ങളിൽ അവബോധം സൃഷ്ടിച്ച് ശാന്തിയും സമാധാനവും നിറയ്ക്കുന്നു. യോഗയിലടങ്ങിയ ശ്വസനപ്രക്രിയകൾ, പ്രാണായാമങ്ങൾ, ധ്യാനം എന്നിവ ശരീരത്തിനെയും മനസ്സിനെയും സ്വാസ്ഥ്യത്തിലേക്കും വിശ്രാന്തിയിലേക്കും നയിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും വലിയ സമ്പത്താണത്.
സ്ഥിരം, സുഖം, ആസനം എന്ന് യോഗാസനങ്ങളെ നിർവചിക്കാറുണ്ട്. സ്ഥിരവും സുഖകരവുമായ ശരീരവിന്യാസമാണ് യോഗ. സുഖം എന്ന പദംകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് ശരീരം ഉണ്ടെന്നറിയാത്ത അവസ്ഥയെയാണ്. ശരിയായ രീതിയിൽ ഇരിക്കാത്ത സമയങ്ങളിൽ ശരീരം വേദനിക്കുമ്പോൾ നമ്മുടെ ശ്രദ്ധ വേദനയിലേക്ക് തിരിയുകയാണ് ചെയ്യുക. യോഗാസനങ്ങളിലൂടെ ശരീരഭാഗങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരുമ്പോൾ നിമിഷങ്ങൾക്കകം അസ്വാസ്ഥ്യം അപ്രത്യക്ഷമാകുകയും ശരീരമുണ്ട് എന്ന തോന്നൽ ഇല്ലാതാവുകയും ചെയ്യുന്നു. അനന്തതയിലേക്കുള്ള വികസനമാണ് യോഗയിലൂടെ അനുഭവപ്പെടുക; എന്നാൽ, ആയാസമില്ലാതെവേണം യോഗചെയ്യാൻ. അപ്പോൾ മാത്രമേ ഈ വികാസം അനുഭവിക്കാൻ കഴിയൂ. ശരീരഘടന നന്നാക്കാൻവേണ്ടി മാത്രമല്ല യോഗ ചെയ്യുന്നത്. നമ്മുടെ എല്ലാവരുടെയും ഉള്ളിലുള്ള അനന്തത അനുഭവിക്കാൻകൂടിയാണ്.
     നമ്മെ ദൃശ്യത്തിൽനിന്ന് ദൃഷ്ടാവിലേക്കെത്തിക്കുന്നതാണ് യോഗ എന്നത് മറ്റൊരു നിർവചനം. ജീവിതത്തിൽ ആനന്ദം, നിർവൃതി, സന്തോഷം എന്നിവ അനുഭവിക്കുമ്പോൾ നമ്മൾ ദൃശ്യത്തിൽനിന്ന് ദൃഷ്ടാവിലേക്കെത്തുകയാണ്; ആ സമയത്തുമാത്രം മനസ്സ്‌ കലപിലകൂട്ടുന്നില്ല. അത് നിശ്ചലമാണ്. മറ്റു സമയങ്ങളിലെല്ലാം മനസ്സ്‌ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. യോഗശാസ്ത്രത്തിന്റെ ആധികാരിക ഗ്രന്ഥമായ  യോഗസൂത്രത്തിന്റെ കർത്താവായ പതഞ്ജലി മഹർഷി, മനസ്സിന്റെ അഞ്ച്‌ വൃത്തികളെപ്പറ്റി പറയുന്നു. 1, പ്രമാണം - എന്തിനും തെളിവ് ആവശ്യപ്പെടൽ 2, വിപര്യയം - തെറ്റായ ധാരണ 3, വികല്പം - യാഥാർഥ്യവുമായി ബന്ധമില്ലാത്ത ഒരു സാങ്കല്പിക മനോഭാവം 4, നിദ്ര 5, സ്മൃതി - ഓർമ
     മേൽപ്പറഞ്ഞ അഞ്ചു മനോവൃത്തികൾ അഥവാ മനസ്സിന്റെ പ്രവർത്തനങ്ങൾ മനുഷ്യനിലുള്ള കഴിവുകളെ വലിച്ചെടുക്കുന്നു. മനോവൃത്തികളെ നിയന്ത്രിക്കലാണ് യോഗയിലൂടെ സാധ്യമാകുന്നത്. ഈ വൃത്തികൾ കുതിരകളെപ്പോലെയാണ്. കടിഞ്ഞാൺ നിങ്ങളുടെ കൈയിലാണെങ്കിൽ കുതിരയെ നയിക്കാൻ നിങ്ങൾക്ക് കഴിയും. എന്നാൽ, കടിഞ്ഞാൺ നിങ്ങളുടെ കൈയിലല്ലെങ്കിൽ കുതിര നിങ്ങളെ എവിടെയെങ്കിലുമൊക്കെ കൊണ്ടുപോകും. അതുകൊണ്ട് പതഞ്ജലി മഹർഷി പറയുന്നു, യോഗ ചിത്തവൃത്തിനിരോധ എന്ന്. ചിത്തവൃത്തികളെ നിരോധിക്കലാണ് യോഗ.
     മനുഷ്യൻ ജന്മനായോഗികളാണ്. മൂന്നു വയസ്സുവരെയുള്ള കാലഘട്ടത്തിനകത്ത് യോഗയിലെ ആസനമുറകൾ കുട്ടികൾ ചെയ്തിട്ടുണ്ടാവും. ജന്മനായോഗികളായ മനുഷ്യർ ശൈശവത്തിലെ നിഷ്കളങ്കത കാത്തുസൂക്ഷിച്ചിരുന്നുവെങ്കിൽ യോഗയുടെ ആവശ്യമേ ഉണ്ടാവുകയില്ലായിരുന്നു. എന്നാൽ, നിഷ്കളങ്കതയിൽനിന്നും സന്തുലിതാവസ്ഥയിൽനിന്നും വളരെ അകന്നുനിൽക്കുന്ന മുതിർന്നവർക്ക് സഹജമായ നിഷ്കളങ്കതയിലേക്ക് തിരിച്ചുവരാൻ യോഗ ആവശ്യമായിവരുന്നു.
     ദുഃഖം വരുന്നതിനു മുമ്പുതന്നെ അത് തടയുന്നതാണ് യോഗ എന്നും പതഞ്ജലി പ്രസ്താവിക്കുന്നുണ്ട്. സന്തോഷമുള്ളപ്പോൾ ഉള്ളിൽ എന്തോ വികസിക്കുന്നുണ്ടെന്നും ദുഃഖമുള്ളപ്പോൾ ഉള്ളിൽ എന്തോ ചുരുങ്ങുന്നുണ്ടെന്നും നമുക്ക് തോന്നാറുണ്ട്. വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ആ പ്രതിഭാസത്തിലേക്കാണ് യോഗ ശ്രദ്ധകൊടുക്കുന്നത്. പലപ്പോഴും നിഷേധവികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ നിസ്സഹായരാകുന്ന നമ്മുടെ മാനസികാവസ്ഥയെ പൂർണമായി മാറ്റാൻ യോഗയ്ക്ക് സാധിക്കുന്നു, നിങ്ങൾ കൂടുതൽ സ്വതന്ത്രരും ശാന്തരും ആവുകയും ചെയ്യുന്നു.
    യോഗ നിങ്ങളെ കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കാൻ സഹായിക്കും. ജീവിതത്തിൽ പല ഉത്തരവാദിത്വങ്ങൾ നമുക്കുണ്ട്. യോഗിയുടെ മനോഭാവത്തോടെയും അല്ലാതെയും ആ ഉത്തരവാദിത്വങ്ങൾ അഭിനയിക്കാൻ കഴിയും. നിങ്ങൾക്ക് ഉത്തരവാദിത്വമുള്ള ടീച്ചറോ, ഡോക്ടറോ, ബിസിനസ്സുകാരനോ ആകാം. അതിനുവേണ്ടത് യോഗിയുടെ സ്വഭാവങ്ങളായ കരുതൽ, പങ്കിടൽ, ഉത്തരവാദിത്വം ഏറ്റെടുക്കൽ എന്നിവയാണ്. ഈ സ്വഭാവങ്ങളെല്ലാംതന്നെ നമ്മുടെതന്നെ ഉള്ളിലുണ്ട്. എന്നാൽ, അവയെ പരിപോഷിപ്പിക്കണം. അതിലൂടെ തീർച്ചയായും നിങ്ങൾ കൂടുതൽ ഉത്തരവാദിത്വമുള്ള ആളാകും. ക്ഷീണവും പിരിമുറുക്കവും ഭയവും ഉള്ള സമയങ്ങളിൽ ആരും ഉത്തരവാദിത്വമെടുക്കാൻ തയ്യാറാവുകയില്ല. യോഗ നിങ്ങളുടെ പിരിമുറുക്കം മാറ്റുകയും നിങ്ങളിൽ ഊർജവും ഉത്സാഹവും നിറയ്ക്കുകയും ചെയ്യുന്നു. അതുവഴി കൂടുതൽ ലാഘവത്തോടെ ഉത്തരവാദിത്വമേറ്റെടുക്കാൻ കഴിയും.