അനന്തതയിലേക്കുള്ള വികാസം
ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ ലയനമാണ് യോഗ. അത് ശാരീരികാരോഗ്യം മാത്രമല്ല നൽകുന്നത്. പിരിമുറുക്കത്തിൽനിന്നുയരുന്ന കോപം, അസൂയ, അത്യാർത്തി തുടങ്ങിയ നിഷേധവികാരങ്ങളെ തുടച്ചുമാറ്റുന്നു. നിങ്ങളിൽ അവബോധം സൃഷ്ടിച്ച് ശാന്തിയും സമാധാനവും നിറയ്ക്കുന്നു. യോഗയിലടങ്ങിയ ശ്വസനപ്രക്രിയകൾ, പ്രാണായാമങ്ങൾ, ധ്യാനം എന്നിവ ശരീരത്തിനെയും മനസ്സിനെയും സ്വാസ്ഥ്യത്തിലേക്കും വിശ്രാന്തിയിലേക്കും നയിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും വലിയ സമ്പത്താണത്.
സ്ഥിരം, സുഖം, ആസനം എന്ന് യോഗാസനങ്ങളെ നിർവചിക്കാറുണ്ട്. സ്ഥിരവും സുഖകരവുമായ ശരീരവിന്യാസമാണ് യോഗ. സുഖം എന്ന പദംകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് ശരീരം ഉണ്ടെന്നറിയാത്ത അവസ്ഥയെയാണ്. ശരിയായ രീതിയിൽ ഇരിക്കാത്ത സമയങ്ങളിൽ ശരീരം വേദനിക്കുമ്പോൾ നമ്മുടെ ശ്രദ്ധ വേദനയിലേക്ക് തിരിയുകയാണ് ചെയ്യുക. യോഗാസനങ്ങളിലൂടെ ശരീരഭാഗങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരുമ്പോൾ നിമിഷങ്ങൾക്കകം അസ്വാസ്ഥ്യം അപ്രത്യക്ഷമാകുകയും ശരീരമുണ്ട് എന്ന തോന്നൽ ഇല്ലാതാവുകയും ചെയ്യുന്നു. അനന്തതയിലേക്കുള്ള വികസനമാണ് യോഗയിലൂടെ അനുഭവപ്പെടുക; എന്നാൽ, ആയാസമില്ലാതെവേണം യോഗചെയ്യാൻ. അപ്പോൾ മാത്രമേ ഈ വികാസം അനുഭവിക്കാൻ കഴിയൂ. ശരീരഘടന നന്നാക്കാൻവേണ്ടി മാത്രമല്ല യോഗ ചെയ്യുന്നത്. നമ്മുടെ എല്ലാവരുടെയും ഉള്ളിലുള്ള അനന്തത അനുഭവിക്കാൻകൂടിയാണ്.
നമ്മെ ദൃശ്യത്തിൽനിന്ന് ദൃഷ്ടാവിലേക്കെത്തിക്കുന്നതാണ് യോഗ എന്നത് മറ്റൊരു നിർവചനം. ജീവിതത്തിൽ ആനന്ദം, നിർവൃതി, സന്തോഷം എന്നിവ അനുഭവിക്കുമ്പോൾ നമ്മൾ ദൃശ്യത്തിൽനിന്ന് ദൃഷ്ടാവിലേക്കെത്തുകയാണ്; ആ സമയത്തുമാത്രം മനസ്സ് കലപിലകൂട്ടുന്നില്ല. അത് നിശ്ചലമാണ്. മറ്റു സമയങ്ങളിലെല്ലാം മനസ്സ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. യോഗശാസ്ത്രത്തിന്റെ ആധികാരിക ഗ്രന്ഥമായ യോഗസൂത്രത്തിന്റെ കർത്താവായ പതഞ്ജലി മഹർഷി, മനസ്സിന്റെ അഞ്ച് വൃത്തികളെപ്പറ്റി പറയുന്നു. 1, പ്രമാണം - എന്തിനും തെളിവ് ആവശ്യപ്പെടൽ 2, വിപര്യയം - തെറ്റായ ധാരണ 3, വികല്പം - യാഥാർഥ്യവുമായി ബന്ധമില്ലാത്ത ഒരു സാങ്കല്പിക മനോഭാവം 4, നിദ്ര 5, സ്മൃതി - ഓർമ
മേൽപ്പറഞ്ഞ അഞ്ചു മനോവൃത്തികൾ അഥവാ മനസ്സിന്റെ പ്രവർത്തനങ്ങൾ മനുഷ്യനിലുള്ള കഴിവുകളെ വലിച്ചെടുക്കുന്നു. മനോവൃത്തികളെ നിയന്ത്രിക്കലാണ് യോഗയിലൂടെ സാധ്യമാകുന്നത്. ഈ വൃത്തികൾ കുതിരകളെപ്പോലെയാണ്. കടിഞ്ഞാൺ നിങ്ങളുടെ കൈയിലാണെങ്കിൽ കുതിരയെ നയിക്കാൻ നിങ്ങൾക്ക് കഴിയും. എന്നാൽ, കടിഞ്ഞാൺ നിങ്ങളുടെ കൈയിലല്ലെങ്കിൽ കുതിര നിങ്ങളെ എവിടെയെങ്കിലുമൊക്കെ കൊണ്ടുപോകും. അതുകൊണ്ട് പതഞ്ജലി മഹർഷി പറയുന്നു, യോഗ ചിത്തവൃത്തിനിരോധ എന്ന്. ചിത്തവൃത്തികളെ നിരോധിക്കലാണ് യോഗ.
മനുഷ്യൻ ജന്മനായോഗികളാണ്. മൂന്നു വയസ്സുവരെയുള്ള കാലഘട്ടത്തിനകത്ത് യോഗയിലെ ആസനമുറകൾ കുട്ടികൾ ചെയ്തിട്ടുണ്ടാവും. ജന്മനായോഗികളായ മനുഷ്യർ ശൈശവത്തിലെ നിഷ്കളങ്കത കാത്തുസൂക്ഷിച്ചിരുന്നുവെങ്കിൽ യോഗയുടെ ആവശ്യമേ ഉണ്ടാവുകയില്ലായിരുന്നു. എന്നാൽ, നിഷ്കളങ്കതയിൽനിന്നും സന്തുലിതാവസ്ഥയിൽനിന്നും വളരെ അകന്നുനിൽക്കുന്ന മുതിർന്നവർക്ക് സഹജമായ നിഷ്കളങ്കതയിലേക്ക് തിരിച്ചുവരാൻ യോഗ ആവശ്യമായിവരുന്നു.
ദുഃഖം വരുന്നതിനു മുമ്പുതന്നെ അത് തടയുന്നതാണ് യോഗ എന്നും പതഞ്ജലി പ്രസ്താവിക്കുന്നുണ്ട്. സന്തോഷമുള്ളപ്പോൾ ഉള്ളിൽ എന്തോ വികസിക്കുന്നുണ്ടെന്നും ദുഃഖമുള്ളപ്പോൾ ഉള്ളിൽ എന്തോ ചുരുങ്ങുന്നുണ്ടെന്നും നമുക്ക് തോന്നാറുണ്ട്. വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ആ പ്രതിഭാസത്തിലേക്കാണ് യോഗ ശ്രദ്ധകൊടുക്കുന്നത്. പലപ്പോഴും നിഷേധവികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ നിസ്സഹായരാകുന്ന നമ്മുടെ മാനസികാവസ്ഥയെ പൂർണമായി മാറ്റാൻ യോഗയ്ക്ക് സാധിക്കുന്നു, നിങ്ങൾ കൂടുതൽ സ്വതന്ത്രരും ശാന്തരും ആവുകയും ചെയ്യുന്നു.
യോഗ നിങ്ങളെ കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കാൻ സഹായിക്കും. ജീവിതത്തിൽ പല ഉത്തരവാദിത്വങ്ങൾ നമുക്കുണ്ട്. യോഗിയുടെ മനോഭാവത്തോടെയും അല്ലാതെയും ആ ഉത്തരവാദിത്വങ്ങൾ അഭിനയിക്കാൻ കഴിയും. നിങ്ങൾക്ക് ഉത്തരവാദിത്വമുള്ള ടീച്ചറോ, ഡോക്ടറോ, ബിസിനസ്സുകാരനോ ആകാം. അതിനുവേണ്ടത് യോഗിയുടെ സ്വഭാവങ്ങളായ കരുതൽ, പങ്കിടൽ, ഉത്തരവാദിത്വം ഏറ്റെടുക്കൽ എന്നിവയാണ്. ഈ സ്വഭാവങ്ങളെല്ലാംതന്നെ നമ്മുടെതന്നെ ഉള്ളിലുണ്ട്. എന്നാൽ, അവയെ പരിപോഷിപ്പിക്കണം. അതിലൂടെ തീർച്ചയായും നിങ്ങൾ കൂടുതൽ ഉത്തരവാദിത്വമുള്ള ആളാകും. ക്ഷീണവും പിരിമുറുക്കവും ഭയവും ഉള്ള സമയങ്ങളിൽ ആരും ഉത്തരവാദിത്വമെടുക്കാൻ തയ്യാറാവുകയില്ല. യോഗ നിങ്ങളുടെ പിരിമുറുക്കം മാറ്റുകയും നിങ്ങളിൽ ഊർജവും ഉത്സാഹവും നിറയ്ക്കുകയും ചെയ്യുന്നു. അതുവഴി കൂടുതൽ ലാഘവത്തോടെ ഉത്തരവാദിത്വമേറ്റെടുക്കാൻ കഴിയും.

No comments:
Post a Comment