അതിവിശിഷ്ടമായ പാരിതോഷികം
ഇന്ന് അന്താരാഷ്ട്ര യോഗദിനം
‘‘തിരമാലകളിൽ ആടിയുലഞ്ഞ് സമുദ്രത്തിൽ ഒഴുകിനടക്കുന്ന
ഒരു പൊങ്ങുതടിപോലെ ഈ ഭൗതികലോകത്തിന്റെ കളിപ്പാട്ടമായി
ജന്മജന്മാന്തരങ്ങൾ കാത്തിരിക്കാതെതന്നെ യോഗ ഒരു മനുഷ്യനെ
സമ്പൂർണനാക്കുന്നു. അതാണ് യോഗശാസ്ത്രംകൊണ്ടുള്ള
പ്രയോജനം...’’ -സ്വാമി വിവേകാനന്ദൻ

നിർണായകമായ ഒരു ഘട്ടത്തിലാണ് അന്താരാഷ്ട്ര യോഗദിനം ആഗതമാകുന്നത്. മനുഷ്യൻ ആന്തരികമായ കാര്യക്ഷമതയും ജീവിതത്തെപ്പറ്റിയുള്ള അവബോധവും കൈവരിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. അതല്ലെങ്കിൽ സൗഖ്യംതേടിയുള്ള പുറപ്പാട് എല്ലാറ്റിനെയും നിഷ്ഫലമാക്കിത്തീർക്കും.
ജീവിതപ്രവർത്തനത്തിന്റെ പര്യവേക്ഷണമാണ് യോഗ ആവിഷ്കരിച്ചെടുക്കുന്നത്. മതങ്ങളെയെല്ലാം പിന്തള്ളിക്കൊണ്ട് നിശ്ചിതമായ പരിണാമങ്ങൾക്കതീതമായി മനുഷ്യവളർച്ചയ്ക്കുള്ള സാധ്യതയാണ് അതിലൂടെ തുറക്കപ്പെടുന്നത്. സംശുദ്ധമായ തരത്തിൽ യോഗയെന്ന ശാസ്ത്രം അനാവരണം ചെയ്യപ്പെടണമെന്നത് ഇന്നത്തെ തലമുറയുടെ ഉത്തരവാദിത്വമാണ്.
ആന്തരിക വികസനശാസ്ത്രം, സൗഖ്യം, വിമോചനം എന്നിവ ഭാവിതലമുറകൾക്ക് നാം പ്രദാനം ചെയ്യപ്പെടേണ്ടതായ അതിവിശിഷ്ടമായ പാരിതോഷികങ്ങളാണ്. ഒരുവിഭാഗം ജനം ഇത്തരം അനുഭവങ്ങൾ സ്വാംശീകരിക്കുമ്പോഴോ, അല്ലെങ്കിൽ അവരിൽ ഒരു നിശ്ചിതശതമാനം ധ്യാനനിഷ്ഠ ജീവിതത്തിന്റെ ഭാഗമാകുകയോ ചെയ്യുമ്പോൾ, സമൂഹത്തിന്റെ മനോവികാരത്തിനും ഭാവത്തിനും മാറ്റമുണ്ടാകും.
യോഗയും അതുവഴി ജീവിതത്തിൽ ലഭ്യമാകുന്ന നിഷ്ഠയും സത്യസന്ധതയും സമൂഹത്തിന്റെയോ ദേശത്തിന്റെയോ ലോകത്തിന്റെയോ നേതൃത്വത്തിൽത്തന്നെ ദൃഷ്ടാന്തമായി പ്രകടമാകുമ്പോൾ ജനസമൂഹത്തിന്റെ പ്രവർത്തനക്ഷമതയ്ക്കുതന്നെ നാടകീയമായ പരിണാമമുണ്ടാവും.
ഓരോ വ്യക്തിയുടെ മനസ്സിലും ജീവിതത്തിനോടുള്ള വീക്ഷണത്തിൽ ക്രിയാത്മകമായ പരിണാമം വരുന്നതോടെ, മാനവരാശിയുടെ പ്രശ്നങ്ങളൊക്കെ പരിഹൃതമായിത്തീരും. വ്യക്തിതലത്തിൽനിന്ന് വിശ്വജനീനതയിലേക്കുള്ള പ്രയാണം കൂടിയാണത്. യോഗയ്ക്ക് ഭൂമിയെന്ന ഗ്രഹത്തിലുടനീളം തരംഗപ്രഭാവം സൃഷ്ടിക്കാൻ സാധിക്കുന്നുവെന്നതും ആശാവഹമാണ്.

ഒരു പ്രത്യേക മതത്തിലോ സിദ്ധാന്തത്തിലോ മാത്രമായി യോഗ ഒതുങ്ങിക്കൂടുന്നില്ല. അഹിംസ, വിശ്വസ്നേഹം, ഭൂതദയ, സാകല്യത്വം തുടങ്ങിയവയൊക്കെ ഇത് പരിപോഷിപ്പിക്കുന്നു. ധാർമികചിന്ത, വിശ്വാസപ്രമാണങ്ങൾ, മതങ്ങൾ, ദേശങ്ങൾ, ഭാഷകൾ, നാനാതരത്തിലുള്ള പശ്ചാത്തലവൈവിധ്യങ്ങൾ എന്നിവയെല്ലാം പരിച്ഛേദിച്ചുകൊണ്ട് നീങ്ങുന്ന പ്രഭാവമാണ് യോഗ സൃഷ്ടിച്ചെടുക്കുന്നത്. ലോകത്തെത്തന്നെ ഒത്തൊരുമയുള്ള ഏകകുടുംബമായി കണക്കാക്കുന്നതിനുള്ള ആർജവവും യോഗ കൈവരിച്ചുകഴിഞ്ഞു.
പരമ്പരാഗതമായി നിലനിന്നിരുന്ന യോഗസൂത്രങ്ങൾ സംഗ്രഹിച്ചെടുത്തത് പതഞ്ജലി മഹർഷിയാണ്. അതിലെ ആദ്യസൂത്രം ഒരു പകുതി വാക്യമാണ് – ‘അപ്പോൾ ഇനി യോഗ’.
ജീവിതം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്താൽ, ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കണമെന്ന ആഗ്രഹത്താൽ, പലരും പലതും പരീക്ഷിച്ചുകാണണം – പണം, സമ്പത്ത്, വിനോദം, ഇതല്ലാതെ ഇനിയും ചിലത്. ആദ്യക്ഷണങ്ങളിൽ ഇതെല്ലാം ഉപയോഗപ്രദമായിരുന്നു എന്ന് തോന്നിയിരുന്നിരിക്കാം. പക്ഷേ, അതെല്ലാംതന്നെ നൈമിഷികം മാത്രമായിരുന്നു എന്നു മനസ്സിലാക്കാൻ അധികസമയം വേണ്ട.
ഒരു ജോലി കിട്ടിയാൽ ജീവിതത്തിൽ എല്ലാമായി എന്നു കരുതിയിരുന്ന സമയമുണ്ടായിരുന്നു, പിന്നീട് വിവാഹിതനായാൽ ജീവിതം മനോഹരമായിത്തീരും എന്നു കരുതി. കുഞ്ഞുങ്ങളായി, കുടുംബമായി, വീടായി, വാഹനമായി. ഓരോന്നും കൈക്കുള്ളിലാകുമ്പോൾ സംതൃപ്തിയും സന്തോഷവുംകൊണ്ട് മനസ്സ് നിറഞ്ഞുതുളുമ്പും. ലഭ്യമായതെല്ലാം പക്ഷേ, ഒരു നിശ്ചിതകാലത്തേക്കുമാത്രം തൃപ്തിനൽകി. അതുകഴിഞ്ഞാൽ വീണ്ടും അതൃപ്തി, ജീവിതത്തിൽ എന്തോ ഒരു കുറവ്.
ഈവക നൈമിഷികമായ സുഖഭോഗങ്ങളെല്ലാം ജീവിതത്തിൽ വേണം, എന്നാൽ, ഇവയൊന്നും ആത്യന്തികമായി ഉപയോഗപ്രദമാകുകയില്ല എന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ, ആ ഒരു തലത്തിൽ നിങ്ങളെത്തിയിട്ടുണ്ടെങ്കിൽ, അപ്പോഴാണ്, ഇനിയെന്ത് എന്നതിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങുന്നത്. ഈ ഒരവസരത്തിലാണ് ഈ പകുതിവാക്യം അർഥവത്താകുന്നത്, എല്ലാ ശ്രമങ്ങളും വിഫലമായി, ‘അപ്പോൾ ഇനി യോഗയിലേക്ക്’.
പ്രായോഗികമായി ചിന്തിച്ചാൽ, ഇതിനർഥം ഒരാൾ, അവനവന്റെ ഉള്ളിൽത്തന്നെയാണ് പ്രവർത്തിക്കേണ്ടത് എന്നതാണ്. ജീവിതം സുന്ദരമാകണമെങ്കിൽ, നിങ്ങൾ നിങ്ങളിൽത്തന്നെ പ്രവർത്തിക്കണം, വേറെ ഒരു വഴിയുമില്ല.

No comments:
Post a Comment